2008, ഒക്‌ടോബർ 31, വെള്ളിയാഴ്‌ച

മലയാളി മാറുന്നുവോ....?


കേരളത്തിന്റെ ഓരോ ജന്മദിനവും നാം മലയാളികളാണ് എന്ന അവബോധത്തെ ,ഓര്‍മയെ തിരിച്ചുകൊണ്ടുവരുന്നു. മലയാളത്തെ, മാതൃഭാഷയുടെ മഹത്വത്തെ ,അതിന്റെ സ്വത്വത്തെ മറന്നിരിക്കുന്നവര്‍ക്ക് പൊടുന്നനെ ഉണ്ടാകുന്ന ഒരു തിരിച്ചറിവ്. പക്ഷെ, മലയാളമെന്നത്‌ നമ്മുടെ രക്തത്തില്‍നിന്നുഒരു കളപോലെ ഉപേക്ഷിച്ചിട്ട് കാലമേറെയായി. മാതൃഭാഷയുടെ മഹത്വത്തെ കുറിച്ചു ഉള്ളുതുറന്നു പാടിയ മഹാകവികളെയും നാം മറന്നിട്ടു കാലമേറെയായി. നാം അന്ഗീകരിച്ചാലും ഇല്ലെങ്കിലും നമ്മുടെ ചാനല്‍ അവതാരകര്‍ ,ന്യൂസ് വായനക്കാര്‍ ,രാഷ്ട്രീയക്കാര്‍ തുടങ്ങി എല്ലാവരുംകൂടെ ഭാഷയെ കൊന്നുകൊണ്ടിരിക്കുന്നു. അവര്‍ "കുരച്ചുകുരച്ചു" പറയുന്ന മലയാളം നാം യഥാര്‍ത്ഥ ഭാഷയാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു. അല്ലെങ്ങില്‍ അങ്ങനെ ഉച്ചരിക്കുന്നതാണ് മേന്മ എന്ന് കരുതിയിരിക്കുന്നു. മാതൃഭാഷ അമ്മയാണ് എന്ന് നാം പറയുമ്പോഴും നമ്മുടെ കുട്ടികള്‍ ഇംഗ്ലീഷ് വിദ്യാലയംങളില്‍ പഠിക്കുന്നു. കുതിരകളായി നടിക്കുന്ന കഴുതകളാണ് എന്നത് തന്നെയാണ് മലയാളിയുടെ യഥാര്‍ത്ഥ പ്രശ്നം .ഈ പ്രശ്നത്തെ കുറിച്ചുള്ള ചിന്തയും പരിഹാരവുമാണ് ഈ കേരളപ്പിറവിദിനം മുന്നോട്ടുവക്കുന്നത്.

Web Page Counters
Discount DVD Movies

2008, ഒക്‌ടോബർ 22, ബുധനാഴ്‌ച

തനിയെ


നിനക്കായി കാത്തിരുന്നു‌ ഞാന്‍
എന്റെ സ്വപ്നങ്ങളില്‍ നിറയെ നീ ആയിരുന്നു.
എന്റെ ഹൃദയം ഒരു ഘടികാരം പോലെ
മിടിച്ചുകൊണ്ടിരുന്നു...
എന്റെ സ്വപ്‌നങ്ങള്‍ കൂടുപോളിച്ചുപുറത്തിറങ്ങി.
അവയ്ക്ക് പതിയെ ചിറകുകള്‍ കിളിര്‍ത്തു.
പ്രതീക്ഷയോടെ നിന്നെ ഞാന്‍ നോക്കി.
പക്ഷെ, നീ പോയി.
എനിക്കറിയാത്ത വഴികളിലൂടെ
ഞാന്‍ അറിയാത്ത വഴികളിലുടെ
നീ പോയി.
തോരാത്ത മിഴികളുമായി
ഈ മഴയില്‍
ഞാന്‍ ഒറ്റയ്ക്ക്...
സൌമ്യ സി


Web Page Counters
Discount DVD Movies

2008, ഒക്‌ടോബർ 4, ശനിയാഴ്‌ച

എലിപ്പത്തായം


വിഖ്യാത സംവിധായകനായ ശ്യാംബെനങലിന്റെ അഭിപ്രായത്തില്‍ ഇന്ത്യയില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രധിഭാധനനായ സിനിമാസംവിധായകന്‍ അടൂര്ഗോപലകൃഷ്ണനാണ്. അദ്ധേഹത്തിന്റെ പേരുകേട്ട സിനിമയാണ് എലിപ്പത്തായം. ഈ സിനിമ കേരളത്തിലെ ജന്മിത്ത വ്യവസ്ഥയുടെ തകര്‍ച്ചയും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും അനാവരണം ചെയ്യുന്നു. ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഒരു തറവാട്ടിലെ കാരണവരായ ഉണ്ണി രണ്ടു സഹോദരിമാരോടോപ്പമാണ് കഴിയുന്നത്‌. ചുറ്റും നടക്കുന്ന സാമൂഹ്യ_രാഷ്ട്രീയ മാറ്റങ്ങള്‍ അയാള്‍ അറിയുന്നില്ല. മൂത്ത സഹോദരി വേരയാണ് താമസം. രണ്ടാം സഹോദരി രാജമ്മയുടെ ജീവിതം ഉണ്ണിയെ ചുറ്റിപ്പറ്റിയാണ്. ഇളയ സഹോദരി ശ്രീദേവിക്ക് പ്രതിഷേധത്തിന്റെ മുഖമുണ്ട്. ധാരാളിത്തത്തിന്റെ ഭൂതകാലത്തിനും അസുഖകരമായ വര്‍ത്തമാനത്തിനും മദ്ധ്യേ ഉഴലുകയാണ് ഉണ്ണി. അയാള്‍ ഭ്രാന്തനാകുന്നു. പ്രതീകാത്മകമായ ഷോട്ടുകളാല്‍ സമ്പന്നമാണ് ഈ സിനിമ. -ഹുസൈന്‍ വാളപ്ര

2008, ഒക്‌ടോബർ 3, വെള്ളിയാഴ്‌ച

ഗാന്ധിജിയുടെ പ്രസക്തി


മറ്റുള്ളവര്‍ക്കായി ജീവിക്കുകയും മറ്റുള്ളവര്‍ക്കായി മരിക്കുകയും ചെയ്ത ഒരാളിന്റെ ഓര്‍മ കലണ്ടറിലെ ചുവന്ന അക്കമായി നമ്മെ സന്തോഷിപ്പിക്കുന്നു.തന്റെ ജീവിതം കൊണ്ടു ,തന്റെ സ്നേഹം കൊണ്ടു ലോകത്തെ അമ്പരപ്പിച്ച, ലോകത്തെ മാറ്റിമറിച്ച ഒരാളിന്റെ പിറന്നാളിലൂടെ നാം വീണ്ടും കടന്നുപോകുന്നു.തന്റെ ജീവിതം കൊണ്ടു ലോകത്തിന്നു സന്ദേശം നല്കിയ അദ്ധേഹത്തെ നാം ഗാന്ധിയെന്ന് വിളിക്കുന്നു.ആദരിക്കുന്നുവെന്നു സ്വയം നടിക്കുന്നു. പക്ഷെ, പുതുതലമുറക്ക്‌ ,സ്വാതന്ത്ര്യാനന്തരതലമുരക്ക് കൈവിട്ടുപോയ പദമാകുന്നു ഗാന്ധി. കാരണം സ്വാതന്ത്ര്യത്തിന്റെ ഭൂമിയിലേക്ക് പിറന്നുവീണ ഒരാള്‍ക്കും ഗാന്ധിജിയുടെ വില മനസ്സിലാകില്ല. ഗാന്ധിസത്തിന്റെ പ്രസക്തി പിടികിട്ടുകയില്ല. കാരണം മൂല്യങ്ങള്‍ മാറിയിരിക്കുന്നു. സ്വാതന്ത്ര്യം എന്നവാക്കിന്റെ പൊരുള്‍ മാറിയിരിക്കുന്നു.നമ്മെ സംബന്ധിച്ചിടത്തോളം ഗാന്ധിജയന്തി എന്നത് ഒരു ആഘോഷം മാത്രമായിമാറിയിരിക്കുന്നു.