സിനിമ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സിനിമ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2009 ഫെബ്രുവരി 20, വെള്ളിയാഴ്‌ച

സ്പ്രിംഗ്,സമ്മര്‍, ഫാള്‍, വിന്റര്‍ ......ആന്‍ഡ് സ്പ്രിംഗ്.


അന്താരാഷ്ട്ര ഫിലിം മേളകളില്‍ ഈയിടെയായി പ്രേക്ഷക ശ്രദ്ധ ഏറ്റുവാങ്ങിയ സംവിധായകനാണ്ദക്ഷിണ കൊറിയക്കാരനായ കിം കിദുക്.തീക്ഷ്ണമായ ജീവിത പരിസരങ്ങളും കുറ്റമറ്റ ഷോട്ടുകളുംമനോഹരങ്ങളായ ലോക്കേഷനുകളും ദുക് സിനിമകളുടെ പ്രത്യേകതയാണ്. ഇതില്‍ നിരൂപകപ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ സിനിമയാണ്2003 ഇല്‍ പുറത്തിറങ്ങിയ സ്പ്രിംഗ്,സമ്മര്‍, ഫാള്‍, വിന്റര്‍.....ആന്‍ഡ് സ്പ്രിംഗ്.
മനോഹരമായ തടാകതീരത്തുള്ള ദേവാലയത്തില്‍ ബുദ്ധമാര്‍ഗംപഠിപ്പിക്കുന്ന ഗുരുവുമൊത്ത് താമസിക്കുന്ന ഒരു കൌമാരപ്രായക്കാരന്റെ കഥയാണിത്. ഗുരുവിന്റെഅടുക്കല്‍ ചികില്‍സക്കെത്തിയ പെണ്‍കുട്ടിയുമായി അവന്‍ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നു. പാപഭാരം കൊണ്ടു അവിടെനിന്നു ഒളിച്ചോടിയെങ്കിലും ആസക്തി അവന്റെ ജീവിതത്തെനരകതുല്യമാക്കി. ഒടുവില്‍ ആത്മീയ സാക്ഷാത്ക്കാരം തേടി അവന്‍ ഗുരുവിന്റെ അടുത്തേക്കുതന്നെതിരിച്ചെത്തുന്നു. മനുഷ്യ ജീവിതത്തിലെ നാലു ഘട്ടങ്ങളെയും പ്രകൃതിയിലെ നാലു ഋതുക്കളേയുംബന്ധപ്പെടുത്തി നെയ്തെടുത്ത ഈ കഥ പ്രേക്ഷകരില്‍ പുതിയ അവബോധം സൃഷ്ടിക്കുന്നു.
ജീവിതത്തിന്റെ നൈരന്തര്യത്തെയും മരണത്തിന്റെ അനിവാര്യതയെയുംമോക്ഷത്തിനു വേണ്ടിയുള്ള മനുഷ്യന്റെ അന്വേഷണങ്ങളെയും ഒരു കുട്ടിയുടെ കഥയിലുടെആവിഷ്ക്കരിക്കുകയാണ് ഈ സിനിമയില്‍.
കിം കിദുകിന്റെ ഈ സിനിമ ഒരേ സമയം കാഴ്ച്ചയുടെ ആഘോഷവുംആത്മാവിന്റെ ഭക്ഷണവുമാകുന്നു
ഹുസൈന്‍ വാളപ്ര

2008 ഒക്‌ടോബർ 4, ശനിയാഴ്‌ച

എലിപ്പത്തായം


വിഖ്യാത സംവിധായകനായ ശ്യാംബെനങലിന്റെ അഭിപ്രായത്തില്‍ ഇന്ത്യയില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രധിഭാധനനായ സിനിമാസംവിധായകന്‍ അടൂര്ഗോപലകൃഷ്ണനാണ്. അദ്ധേഹത്തിന്റെ പേരുകേട്ട സിനിമയാണ് എലിപ്പത്തായം. ഈ സിനിമ കേരളത്തിലെ ജന്മിത്ത വ്യവസ്ഥയുടെ തകര്‍ച്ചയും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും അനാവരണം ചെയ്യുന്നു. ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഒരു തറവാട്ടിലെ കാരണവരായ ഉണ്ണി രണ്ടു സഹോദരിമാരോടോപ്പമാണ് കഴിയുന്നത്‌. ചുറ്റും നടക്കുന്ന സാമൂഹ്യ_രാഷ്ട്രീയ മാറ്റങ്ങള്‍ അയാള്‍ അറിയുന്നില്ല. മൂത്ത സഹോദരി വേരയാണ് താമസം. രണ്ടാം സഹോദരി രാജമ്മയുടെ ജീവിതം ഉണ്ണിയെ ചുറ്റിപ്പറ്റിയാണ്. ഇളയ സഹോദരി ശ്രീദേവിക്ക് പ്രതിഷേധത്തിന്റെ മുഖമുണ്ട്. ധാരാളിത്തത്തിന്റെ ഭൂതകാലത്തിനും അസുഖകരമായ വര്‍ത്തമാനത്തിനും മദ്ധ്യേ ഉഴലുകയാണ് ഉണ്ണി. അയാള്‍ ഭ്രാന്തനാകുന്നു. പ്രതീകാത്മകമായ ഷോട്ടുകളാല്‍ സമ്പന്നമാണ് ഈ സിനിമ. -ഹുസൈന്‍ വാളപ്ര