
കേരളത്തിന്റെ ഓരോ ജന്മദിനവും നാം മലയാളികളാണ് എന്ന അവബോധത്തെ ,ഓര്‍മയെ തിരിച്ചുകൊണ്ടുവരുന്നു. മലയാളത്തെ, മാതൃഭാഷയുടെ മഹത്വത്തെ ,അതിന്റെ സ്വത്വത്തെ മറന്നിരിക്കുന്നവര്‍ക്ക് പൊടുന്നനെ ഉണ്ടാകുന്ന ഒരു തിരിച്ചറിവ്. പക്ഷെ, മലയാളമെന്നത് നമ്മുടെ രക്തത്തില്‍നിന്നുഒരു കളപോലെ ഉപേക്ഷിച്ചിട്ട് കാലമേറെയായി. മാതൃഭാഷയുടെ മഹത്വത്തെ കുറിച്ചു ഉള്ളുതുറന്നു പാടിയ മഹാകവികളെയും നാം മറന്നിട്ടു കാലമേറെയായി. നാം അന്ഗീകരിച്ചാലും ഇല്ലെങ്കിലും നമ്മുടെ ചാനല്‍ അവതാരകര്‍ ,ന്യൂസ് വായനക്കാര്‍ ,രാഷ്ട്രീയക്കാര്‍ തുടങ്ങി എല്ലാവരുംകൂടെ ഭാഷയെ കൊന്നുകൊണ്ടിരിക്കുന്നു. അവര്‍ "കുരച്ചുകുരച്ചു" പറയുന്ന മലയാളം നാം യഥാര്‍ത്ഥ ഭാഷയാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു. അല്ലെങ്ങില്‍ അങ്ങനെ ഉച്ചരിക്കുന്നതാണ് മേന്മ എന്ന് കരുതിയിരിക്കുന്നു. മാതൃഭാഷ അമ്മയാണ് എന്ന് നാം പറയുമ്പോഴും നമ്മുടെ കുട്ടികള്‍ ഇംഗ്ലീഷ് വിദ്യാലയംങളില്‍ പഠിക്കുന്നു. കുതിരകളായി നടിക്കുന്ന കഴുതകളാണ് എന്നത് തന്നെയാണ് മലയാളിയുടെ യഥാര്‍ത്ഥ പ്രശ്നം .ഈ പ്രശ്നത്തെ കുറിച്ചുള്ള ചിന്തയും പരിഹാരവുമാണ് ഈ കേരളപ്പിറവിദിനം മുന്നോട്ടുവക്കുന്നത്.