
കേരളത്തിന്റെ ഓരോ ജന്മദിനവും നാം മലയാളികളാണ് എന്ന അവബോധത്തെ ,ഓര്‍മയെ തിരിച്ചുകൊണ്ടുവരുന്നു. മലയാളത്തെ, മാതൃഭാഷയുടെ മഹത്വത്തെ ,അതിന്റെ സ്വത്വത്തെ മറന്നിരിക്കുന്നവര്‍ക്ക് പൊടുന്നനെ ഉണ്ടാകുന്ന ഒരു തിരിച്ചറിവ്. പക്ഷെ, മലയാളമെന്നത് നമ്മുടെ രക്തത്തില്‍നിന്നുഒരു കളപോലെ ഉപേക്ഷിച്ചിട്ട് കാലമേറെയായി. മാതൃഭാഷയുടെ മഹത്വത്തെ കുറിച്ചു ഉള്ളുതുറന്നു പാടിയ മഹാകവികളെയും നാം മറന്നിട്ടു കാലമേറെയായി. നാം അന്ഗീകരിച്ചാലും ഇല്ലെങ്കിലും നമ്മുടെ ചാനല്‍ അവതാരകര്‍ ,ന്യൂസ് വായനക്കാര്‍ ,രാഷ്ട്രീയക്കാര്‍ തുടങ്ങി എല്ലാവരുംകൂടെ ഭാഷയെ കൊന്നുകൊണ്ടിരിക്കുന്നു. അവര്‍ "കുരച്ചുകുരച്ചു" പറയുന്ന മലയാളം നാം യഥാര്‍ത്ഥ ഭാഷയാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു. അല്ലെങ്ങില്‍ അങ്ങനെ ഉച്ചരിക്കുന്നതാണ് മേന്മ എന്ന് കരുതിയിരിക്കുന്നു. മാതൃഭാഷ അമ്മയാണ് എന്ന് നാം പറയുമ്പോഴും നമ്മുടെ കുട്ടികള്‍ ഇംഗ്ലീഷ് വിദ്യാലയംങളില്‍ പഠിക്കുന്നു. കുതിരകളായി നടിക്കുന്ന കഴുതകളാണ് എന്നത് തന്നെയാണ് മലയാളിയുടെ യഥാര്‍ത്ഥ പ്രശ്നം .ഈ പ്രശ്നത്തെ കുറിച്ചുള്ള ചിന്തയും പരിഹാരവുമാണ് ഈ കേരളപ്പിറവിദിനം മുന്നോട്ടുവക്കുന്നത്.
3 അഭിപ്രായങ്ങൾ:
നമുക്ക് മാത്രം നമ്മുടെ ഭാഷ സംസാരിക്കാന്‍ നാണക്കേടാണ്.നമ്മുടെ കുട്ടികള്‍ക്ക് മലയാളം അറിയാമെന്ന് പറഞ്ഞുപോയാല്‍ ‘സ്റ്റാറ്റസ്’ തകര്‍ന്ന് പോകുന്ന നിലയില്‍ വരെയെത്തിയിരിക്കുന്നു കാര്യങ്ങള്‍.മലയാളികളെ പോലെ സ്വന്തം ഭാഷയെ ഇത്ര അവജ്ഞയോടെ നോക്കിക്കാണുന്ന വേറെ ഒരു കൂട്ടര്‍ ഉണ്ടാകില്ല എന്ന് ഉറപ്പ്.
സ്വന്തം ഭാഷയെയും നാടിനെയും മറ്റെന്തിനേക്കാളും സ്നേഹിക്കുന്ന തമിഴനെ കണ്ട് പഠിക്കാന്‍ എന്താണ് നമുക്ക് കഴിയാത്തത്. അല്ലെങ്കിലും നല്ലതൊന്നും കാണാനും അനുകരിക്കാനും നമുക്ക് കണ്ണും മനസ്സുമില്ലല്ലൊ.നമുക്ക് സായിപ്പിന്‍റെ ദുശ്ശീലങ്ങളെ കണ്ണും പൂട്ടി അനുകരിച്ച് മേനി നടിക്കാം.അതാണല്ലോ നമുക്ക് താല്പര്യവും. എന്തായാലും നമ്മുടെ ഭാഷയുടെ കാര്യം (???)
ഈ പോസ്റ്റിനോട് പൂര്‍ണ്ണമായും ചേര്‍ത്തുവായിക്കാവുന്ന ഒന്ന് ക്ഷമിക്കൂ മലയാളമേ
ചിന്തിപ്പിച്ച പോസ്റ്റ്..
ചാനല്‍ അവതാരകരുടെയും ന്യൂസ് വായനക്കാരുടെയും 'നല്ല' മലയാളം ചിലപ്പോഴൊക്കെ ഞാനും ശ്റദ്ധിക്കാറുണ്ട്.
പക്ഷെ, ഇന്ന് കേരളത്തിലെ ഒട്ടുമിക്ക ഇംഗ്ലീഷ് വിദ്യാലയങ്ങളിലും മലയാളം പാഠ്യവിഷയമാണ് എന്നാണ് ഞാന് കരുതുന്നത്. അതുപോലെ മലയാളി എവിടെപ്പോയാലും മാതൃഭാഷയെ ഹൃദയത്തില് കോണ്ടുനടക്കുന്നത് കോണ്ടല്ലെ ഇത്രയും പേര് മലയാളത്തില് ബ്ലോഗ് എഴുതുന്നത്. അങ്ങനെയെങ്കില് നമുക്ക് കുറച്ചൊക്കെ ശുഭപ്രതീക്ഷയ്ക്ക് വകയുണ്ട്, ഇല്ലെ?
പ്രസക്തമായ ഒരു ചോദ്യം മലയാള സാഹിത്യ രചനകള്ക്ക് വേണ്ടത്ര ആസ്വാദകറ് ഉണ്ടൊ എന്നുള്ളതാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ