2008, ഡിസംബർ 25, വ്യാഴാഴ്‌ച

ഹൃദയം തകരുന്ന ശബ്ദം


നിന്‍ മുറിവില്‍ നിന്നൊഴുകുന്ന രക്തം
തകര്‍ന്ന എന്‍ ഹൃദയത്തില്‍ നിന്നാകട്ടെ.
നിന്‍ കനവില്‍ വിരിയുന്ന പുഞ്ചിരി
എന്‍ മൃത ശയ്യയില്‍ നിന്നാകട്ടെ.
നിന്നോട് എനിക്കുള്ള സ്നേഹം
മഷിത്തണ്ടു കൊണ്ടു മയ്ക്കാനാവില്ല.
നീ എന്നെ ശപിച്ചാലും
ഞാന്‍ മോക്ഷത്തിനായ്‌ കാത്തിരിക്കും.
എന്‍ ഹൃദയത്തെ ആയിരം കഷ്ണങ്ങളാക്കി
നീ മുറിച്ചു വിറ്റാലും
നിനക്കായ് അത് മിടിച്ചുകൊണ്ടിരിക്കും.
നിന്‍ തംബുരുവിന്റെ താളം
തകര്‍ന്ന എന്‍ ഹൃദയത്തിന്‍ താളമാകട്ടെ.
വിനീഷ വി

2008, ഡിസംബർ 12, വെള്ളിയാഴ്‌ച

ഖലീല്‍ ജിബ്രാന്‍


സെഡാര്‍ വൃക്ഷതോപ്പുകളും കുന്നുകളും തടാകങ്ങളും മഞ്ഞു പൊഴിയുന്ന പുലരികളും നിലാവൊഴുകുന്ന രാത്രികളും.....ദൈവത്തിന്റെ അപാരമായ അനുഗ്രഹങ്ങള്‍ നിറഞ്ഞ ലബനോനിലെ ആ "വിശുദ്ധ താഴ്വര"യില്‍ ഖലീല്‍ ജിബ്രാന്‍ പിറന്നു .സ്നേഹവും സംഗീതവും ജീവിതവും ത്യാഗവും തന്റെ മിസ്റ്റിക് കാവ്യങ്ങളിലൂടെ ലോകത്തെ പഠിപ്പിച്ചു അദ്ദേഹം. മതത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ച് സ്വതന്ത്രരാവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ആദ്യപ്രണയം ദുരന്തത്തില്‍ കലാശിച്ചപ്പോള്‍ അത് ജിബ്രാന്റെ ഹൃദയത്തിനേറ്റ വലിയൊരു മുറിവായി. തന്റെഹാലദാഹിര് ഒരു ബിഷപ്പിന്റെ അനന്തിരവന്റെ പത്നിയായപ്പോള്‍ ജിബ്രാന്‍ തകര്‍ന്നുആ തകര്‍ച്ചയില്‍ നിന്നു കരകയറാന്‍ ജിബ്രാന്‍ തെരഞ്ഞെടുത്തത് നോവലിന്റെ മാര്‍ഗം ആയിരുന്നു. അങ്ങനെ ഒടിഞ്ഞ ചിറകുകളിലൂടെ അദ്ദേഹം ഹാലാദാഹിരിനെ സലമകരാമി എന്ന പേരില്‍ പുനസ്രിഷ്ട്ടിച്ചു.മുപ്പതിഎട്ടാം വയസ്സില്‍ ആ സൂര്യന്‍ കാലയവനികക്കുള്ളില്‍ മറഞ്ഞു.


ഫൈരൂസ ഇ

2008, നവംബർ 30, ഞായറാഴ്‌ച

ടീവി സീരിയലുകള്‍ മലയാളിയോട് ചെയ്യുന്നത് .


കേരളീയ സമൂഹത്തിന്റെ നവോഥാനത്തില്‍ നമ്മുടെ ടീവി സീരിയലുകള്‍ വഹിക്കുന്ന പങ്കെന്ത് എന്ന ചോദ്യം ,ഒരു പങ്കുമില്ല എന്ന കൃത്യമായ ഉത്തരത്തിലേക്ക്‌ നമ്മെ നയിക്കുന്നു. പിന്നെ എന്തിന് കാണുന്നുവെന്ന് ചോദിച്ചാല്‍ വെറുതെ എന്നാവും ഉത്തരം. പക്ഷെ, നിരുപദ്രവമെന്ന് നമ്മള്‍ വിശ്വസിക്കുന്ന ഈ നേരംപോക്ക് പ്രേക്ഷകമനസ്സിലേക്ക്,പ്രത്യേകിച്ചും കുട്ടികളുടെ മനസ്സിലേക്ക് ഒളിച്ചുകടത്തുന്ന ആയുധങ്ങള്‍ ,അവയുടെ മൂര്‍ച്ച എത്രയുന്ടെന്നറിയുവാന്‍ നാം അധികമൊന്നും കാത്തിരിക്കേണ്ടിവരികയില്ല.കാരണം പുരോഗമന ആശയങ്ങളില്‍ നിന്ന് പിന്തിരിപ്പന്‍ മതാത്മക ആശയങ്ങളിലേക്കുള്ള കേരളീയ സമൂഹത്തിന്റെ പിന്മടക്കം അനേകം ഉദാഹരണങ്ങളില്‍ നിന്ന്,സംഭവങ്ങളില്‍ നിന്ന് മാധ്യമങ്ങളില്‍നിന്നു നാം തിരിച്ചറിയുകയും പ്രതികരിക്കാതിരിക്കുകയും ചെയ്യുന്നുണ്ട്. നിസ്സംഗത മലയാളിയുടെ മുഖമുദ്രയായി മാറിയിരിക്കുന്നു. ഇത്തരമൊരവസ്ഥയില്‍ ജാതി മത ധ്രുവീകരണത്തിന് ആക്കം കൂട്ടുക എന്ന ക്ഷുദ്രകര്‍മ്മമാണ് നമ്മുടെ സീരിയലുകള്‍ നിര്‍വഹിക്കുന്നത്. സ്ത്രീ വിരുദ്ധ ആശയങ്ങളുടെ സമ്മേളന ഇടങ്ങളാണ് സീരിയലുകള്‍. പരമ്പരാഗത സ്ത്രീ സംങല്‍പ്പങ്ങളുടെ വാര്‍പ്പുകള്‍. ചിന്തിയ്ക്കാന്‍ കഴിയാത്ത ,സംവദിക്കാന്‍ കഴിയാത്ത ,ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ കഴിയാത്ത ഒരു തലമുറയുടെ സൃഷ്ട്ടിയിലൂടെ മാത്രമെ കേരളത്തിലെ ഭാവിതലമുറയെ തങ്ങളുടെ ആലയില്‍ തളച്ചിടാന്‍ കഴിയൂ എന്ന് ജാതി മത ശക്തികള്‍ക്കറിയാം.അതിനുള്ള ഭൂമിക സീരിയലുകള്‍ ഒരുക്കിക്കൊടുതുകൊണ്ടിരിക്കുകയാണ്.

2008, നവംബർ 19, ബുധനാഴ്‌ച

ഒരു ഒടിഞ്ഞ ചില്ലയെന്കിലും........


ഇന്നു ഞാനൊരു പ്രാവിനെ കണ്ടു.എന്റെ മാത്രം ലോകമായ എന്റെ മുറിക്കു മുകളില്‍ അത് കൂടൊരുക്കിയിരിക്കുന്നു.രാത്രി കാതോര്‍ത്തിരുന്നാല്‍ അതിന്റെ കുറുകല്‍ കേള്ക്കാം. ഇണയോടുള്ള അതിന്റെ പ്രണയപരിഭവങ്ങള്‍രാത്രികളില്‍ ഞാന്‍ കേള്‍ക്കാറുണ്ട് . മനുഷ്യഭാഷക്കുമപ്പുറത്തു സ്നേഹത്തിന്റെ നിരവുണ്ട് അവരുടെ ഭാഷക്ക്. ഇപ്പോള്‍ ആ പ്രാവ് തനിച്ചായിരിക്കുന്നു. കാറ്റിന്റെ വേഗം കൊണ്ടായിരിക്കാം അതിന് പറക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഒരു ഒടിഞ്ഞ മരച്ചില്ലയെന്കിലും കിട്ടിയിരുന്നെന്കില്‍ അതിന് അവിടെ അഭയം പ്രാപിക്കാമായിരുന്നെന്നു എനിക്ക് തോന്നി. പക്ഷെ...

പുസ്തകത്തില്‍ മനസ്സുറക്കാതെ ആ കാഴ്ചയില്‍ ഞാന്‍ ഉഴറി. എവിടേയോ ഒരു നൊന്ബരം.പലരും എന്നോട് പറയാറുണ്ട് "നിനക്കു സ്നേഹിക്കാനെ അറിയൂ. ആരെയും വേദനിപ്പിക്കാന്‍ നിനക്കു കഴിയില്ല."

അതെ,അത് മാത്രമെ എനിക്ക് കഴിയു .
.മറ്റൊരു സ്നേഹം തുളുമ്പുന്ന ഹൃദയത്തെ സ്നേഹം നല്കി സ്വന്തമാക്കി . അവിടയാണോ എനിക്ക് പിഴച്ചത്...?എന്റെ കണ്ണില്‍ അല്ലെങ്കിലും സമൂഹത്തിന്റെ കണ്ണില്‍ ആ സ്നേഹം പിഴവുതന്നെയായിരുന്നു. പ്രതിവിധിയില്ലാത്ത തെറ്റ്.ഇന്നെന്റെ മനസ്സ്അലയുകാണ്.കാറ്റിനോടും പുഴയോടും പച്ചപ്പുകലോടും ഞാന്‍ചോദിച്ചു. ആരും കേട്ടില്ല. സമൂഹത്തിനുവേണ്ടി ഞാന്‍ കുഴിച്ചുമൂടിയ എന്റെ സ്നേഹത്തിനുവേണ്ടി ഞാന്‍ മൂന്നുലോകങ്ങളിലും തിരഞ്ഞു. ഇതാ, ഭ്രാന്ത് എന്നെ കീഴ്പ്പെടുത്തുന്നു. ഞാന്‍ പൊട്ടിത്തെറിക്കുന്നു. അതിന്റെ ഒച്ചയില്‍ സമൂഹം കിടുങ്ങും .
ഒരു പക്ഷെ ഇതു തന്നെയാണോ ആ പ്രാവിനും സംഭവിച്ചിരിക്കുകഅത് തേടുന്നതും നഷ്ടസ്നേഹം തന്നെയാണോ? അറിയില്ല.ഇനി ഒരിക്കലും ഞാന്‍ അതറിയില്ല.
ഫര്‍സാന കെ

Web Site Usage Statistics
Lisa Kay jewelry

2008, ഒക്‌ടോബർ 31, വെള്ളിയാഴ്‌ച

മലയാളി മാറുന്നുവോ....?


കേരളത്തിന്റെ ഓരോ ജന്മദിനവും നാം മലയാളികളാണ് എന്ന അവബോധത്തെ ,ഓര്‍മയെ തിരിച്ചുകൊണ്ടുവരുന്നു. മലയാളത്തെ, മാതൃഭാഷയുടെ മഹത്വത്തെ ,അതിന്റെ സ്വത്വത്തെ മറന്നിരിക്കുന്നവര്‍ക്ക് പൊടുന്നനെ ഉണ്ടാകുന്ന ഒരു തിരിച്ചറിവ്. പക്ഷെ, മലയാളമെന്നത്‌ നമ്മുടെ രക്തത്തില്‍നിന്നുഒരു കളപോലെ ഉപേക്ഷിച്ചിട്ട് കാലമേറെയായി. മാതൃഭാഷയുടെ മഹത്വത്തെ കുറിച്ചു ഉള്ളുതുറന്നു പാടിയ മഹാകവികളെയും നാം മറന്നിട്ടു കാലമേറെയായി. നാം അന്ഗീകരിച്ചാലും ഇല്ലെങ്കിലും നമ്മുടെ ചാനല്‍ അവതാരകര്‍ ,ന്യൂസ് വായനക്കാര്‍ ,രാഷ്ട്രീയക്കാര്‍ തുടങ്ങി എല്ലാവരുംകൂടെ ഭാഷയെ കൊന്നുകൊണ്ടിരിക്കുന്നു. അവര്‍ "കുരച്ചുകുരച്ചു" പറയുന്ന മലയാളം നാം യഥാര്‍ത്ഥ ഭാഷയാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു. അല്ലെങ്ങില്‍ അങ്ങനെ ഉച്ചരിക്കുന്നതാണ് മേന്മ എന്ന് കരുതിയിരിക്കുന്നു. മാതൃഭാഷ അമ്മയാണ് എന്ന് നാം പറയുമ്പോഴും നമ്മുടെ കുട്ടികള്‍ ഇംഗ്ലീഷ് വിദ്യാലയംങളില്‍ പഠിക്കുന്നു. കുതിരകളായി നടിക്കുന്ന കഴുതകളാണ് എന്നത് തന്നെയാണ് മലയാളിയുടെ യഥാര്‍ത്ഥ പ്രശ്നം .ഈ പ്രശ്നത്തെ കുറിച്ചുള്ള ചിന്തയും പരിഹാരവുമാണ് ഈ കേരളപ്പിറവിദിനം മുന്നോട്ടുവക്കുന്നത്.

Web Page Counters
Discount DVD Movies

2008, ഒക്‌ടോബർ 22, ബുധനാഴ്‌ച

തനിയെ


നിനക്കായി കാത്തിരുന്നു‌ ഞാന്‍
എന്റെ സ്വപ്നങ്ങളില്‍ നിറയെ നീ ആയിരുന്നു.
എന്റെ ഹൃദയം ഒരു ഘടികാരം പോലെ
മിടിച്ചുകൊണ്ടിരുന്നു...
എന്റെ സ്വപ്‌നങ്ങള്‍ കൂടുപോളിച്ചുപുറത്തിറങ്ങി.
അവയ്ക്ക് പതിയെ ചിറകുകള്‍ കിളിര്‍ത്തു.
പ്രതീക്ഷയോടെ നിന്നെ ഞാന്‍ നോക്കി.
പക്ഷെ, നീ പോയി.
എനിക്കറിയാത്ത വഴികളിലൂടെ
ഞാന്‍ അറിയാത്ത വഴികളിലുടെ
നീ പോയി.
തോരാത്ത മിഴികളുമായി
ഈ മഴയില്‍
ഞാന്‍ ഒറ്റയ്ക്ക്...
സൌമ്യ സി


Web Page Counters
Discount DVD Movies

2008, ഒക്‌ടോബർ 4, ശനിയാഴ്‌ച

എലിപ്പത്തായം


വിഖ്യാത സംവിധായകനായ ശ്യാംബെനങലിന്റെ അഭിപ്രായത്തില്‍ ഇന്ത്യയില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രധിഭാധനനായ സിനിമാസംവിധായകന്‍ അടൂര്ഗോപലകൃഷ്ണനാണ്. അദ്ധേഹത്തിന്റെ പേരുകേട്ട സിനിമയാണ് എലിപ്പത്തായം. ഈ സിനിമ കേരളത്തിലെ ജന്മിത്ത വ്യവസ്ഥയുടെ തകര്‍ച്ചയും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും അനാവരണം ചെയ്യുന്നു. ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഒരു തറവാട്ടിലെ കാരണവരായ ഉണ്ണി രണ്ടു സഹോദരിമാരോടോപ്പമാണ് കഴിയുന്നത്‌. ചുറ്റും നടക്കുന്ന സാമൂഹ്യ_രാഷ്ട്രീയ മാറ്റങ്ങള്‍ അയാള്‍ അറിയുന്നില്ല. മൂത്ത സഹോദരി വേരയാണ് താമസം. രണ്ടാം സഹോദരി രാജമ്മയുടെ ജീവിതം ഉണ്ണിയെ ചുറ്റിപ്പറ്റിയാണ്. ഇളയ സഹോദരി ശ്രീദേവിക്ക് പ്രതിഷേധത്തിന്റെ മുഖമുണ്ട്. ധാരാളിത്തത്തിന്റെ ഭൂതകാലത്തിനും അസുഖകരമായ വര്‍ത്തമാനത്തിനും മദ്ധ്യേ ഉഴലുകയാണ് ഉണ്ണി. അയാള്‍ ഭ്രാന്തനാകുന്നു. പ്രതീകാത്മകമായ ഷോട്ടുകളാല്‍ സമ്പന്നമാണ് ഈ സിനിമ. -ഹുസൈന്‍ വാളപ്ര

2008, ഒക്‌ടോബർ 3, വെള്ളിയാഴ്‌ച

ഗാന്ധിജിയുടെ പ്രസക്തി


മറ്റുള്ളവര്‍ക്കായി ജീവിക്കുകയും മറ്റുള്ളവര്‍ക്കായി മരിക്കുകയും ചെയ്ത ഒരാളിന്റെ ഓര്‍മ കലണ്ടറിലെ ചുവന്ന അക്കമായി നമ്മെ സന്തോഷിപ്പിക്കുന്നു.തന്റെ ജീവിതം കൊണ്ടു ,തന്റെ സ്നേഹം കൊണ്ടു ലോകത്തെ അമ്പരപ്പിച്ച, ലോകത്തെ മാറ്റിമറിച്ച ഒരാളിന്റെ പിറന്നാളിലൂടെ നാം വീണ്ടും കടന്നുപോകുന്നു.തന്റെ ജീവിതം കൊണ്ടു ലോകത്തിന്നു സന്ദേശം നല്കിയ അദ്ധേഹത്തെ നാം ഗാന്ധിയെന്ന് വിളിക്കുന്നു.ആദരിക്കുന്നുവെന്നു സ്വയം നടിക്കുന്നു. പക്ഷെ, പുതുതലമുറക്ക്‌ ,സ്വാതന്ത്ര്യാനന്തരതലമുരക്ക് കൈവിട്ടുപോയ പദമാകുന്നു ഗാന്ധി. കാരണം സ്വാതന്ത്ര്യത്തിന്റെ ഭൂമിയിലേക്ക് പിറന്നുവീണ ഒരാള്‍ക്കും ഗാന്ധിജിയുടെ വില മനസ്സിലാകില്ല. ഗാന്ധിസത്തിന്റെ പ്രസക്തി പിടികിട്ടുകയില്ല. കാരണം മൂല്യങ്ങള്‍ മാറിയിരിക്കുന്നു. സ്വാതന്ത്ര്യം എന്നവാക്കിന്റെ പൊരുള്‍ മാറിയിരിക്കുന്നു.നമ്മെ സംബന്ധിച്ചിടത്തോളം ഗാന്ധിജയന്തി എന്നത് ഒരു ആഘോഷം മാത്രമായിമാറിയിരിക്കുന്നു.

2008, സെപ്റ്റംബർ 23, ചൊവ്വാഴ്ച

യാത്ര

ഇന്നു ഞാന്‍ നടന്ന് എത്രയോ ദൂരം പിന്നിട്ടിരിക്കുന്നു. ഇരുള്‍ മൂടിയ ഈ യാത്രയില്‍ ,ഇന്നലെ നടന്നുനീങ്ങിയ ആ വഴിയിലേക്ക് ഞാന്‍ ഒന്നു തിരിഞ്ഞു നോക്കി. ആ ഇടവഴിയില്‍ ശാന്തിയുടെയും സമാധാനത്തിന്‍റെയും വെളിച്ചമുണ്ടായിരുന്നു. എന്നാല്‍ ഇന്നു ഞാന്‍ നടന്ന് നീങ്ങുന്ന ഈ വഴി എത്രയോ വലുതും വിശാലവുമാണ്‌ . പക്ഷെ ഞാന്‍ കാലുകള്‍ എടുത്തുവക്കുംതോറും ക്രുരതയുടെയും വഞ്ചനയുടെയും നിഴലുകള്‍ വഴിയില്‍ വീണുകിടക്കുന്നത് കാണുന്നു. "ഒരുപക്ഷെ നാളത്തെ ഇരുള്‍ മൂടിയ വഴികളിലൂടെ എനിക്ക് സഞ്ചരിക്കാനാകുമോ...?ആ വഴികളിലൂടെ എനിക്ക് നടന്ന് നീങ്ങാനകുമോ .....?
സുനിയ.പി. പി [എച്ച് വണ്ണ്‍ ]

2008, സെപ്റ്റംബർ 21, ഞായറാഴ്‌ച

കഥകളി ആസ്വാദനക്കളരി


വിദ്യാരംഗം കാലാസതിത്യവേദി 'കഥകളി ആസ്വാദനക്കളരി ' നടത്തി. കോട്ടക്കല്‍ നന്ടകുമാരന്നയരും സംഘവുമാണ് കഥകളി അവതരിപ്പിച്ചത്.നളചരിതം രണ്ടാം ദിവസത്തെ കഥയായ "സകുനപ്പിഴതവജനിതം" ആണ് രംഗത്തെത്തിയത്‌.മലപ്പുറം ഡി.ഡി.ഇ ,കെ.സി.ഗോപി ചടങ്ങ് ഉല്‍ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡണ്ട്‌ പെരുമ്പള്ളി അബ്ദുല്‍മജീദ്‌ ആധ്യക്ഷ്യംവഹിച്ചു.പ്രധാന അദ്ധ്യാപിക കൊച്ചുമണി ടീച്ചര്‍ ,വേണുഗോപാലന്‍ മാഷ് എന്നിവര്‍ സംസാരിച്ചു.