സെഡാര്‍ വൃക്ഷതോപ്പുകളും കുന്നുകളും തടാകങ്ങളും മഞ്ഞു പൊഴിയുന്ന പുലരികളും നിലാവൊഴുകുന്ന രാത്രികളും.....ദൈവത്തിന്റെ അപാരമായ അനുഗ്രഹങ്ങള്‍ നിറഞ്ഞ ലബനോനിലെ ആ "വിശുദ്ധ താഴ്വര"യില്‍ ഖലീല്‍ ജിബ്രാന്‍ പിറന്നു .സ്നേഹവും സംഗീതവും ജീവിതവും ത്യാഗവും തന്റെ മിസ്റ്റിക് കാവ്യങ്ങളിലൂടെ ലോകത്തെ പഠിപ്പിച്ചു അദ്ദേഹം. മതത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ച് സ്വതന്ത്രരാവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ആദ്യപ്രണയം ദുരന്തത്തില്‍ കലാശിച്ചപ്പോള്‍ അത് ജിബ്രാന്റെ ഹൃദയത്തിനേറ്റ വലിയൊരു മുറിവായി. തന്റെഹാലദാഹിര് ഒരു ബിഷപ്പിന്റെ അനന്തിരവന്റെ പത്നിയായപ്പോള്‍ ജിബ്രാന്‍ തകര്‍ന്നുആ തകര്‍ച്ചയില്‍ നിന്നു കരകയറാന്‍ ജിബ്രാന്‍ തെരഞ്ഞെടുത്തത് നോവലിന്റെ മാര്‍ഗം ആയിരുന്നു. അങ്ങനെ ഒടിഞ്ഞ ചിറകുകളിലൂടെ അദ്ദേഹം ഹാലാദാഹിരിനെ സലമകരാമി എന്ന പേരില്‍ പുനസ്രിഷ്ട്ടിച്ചു.മുപ്പതിഎട്ടാം വയസ്സില്‍ ആ സൂര്യന്‍ കാലയവനികക്കുള്ളില്‍ മറഞ്ഞു.
ഫൈരൂസ ഇ
3 അഭിപ്രായങ്ങൾ:
very good
എന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ആണ് ജിബ്രാന്‍. അദ്ദേഹത്തെക്കുറിച്ച് പോസ്റ്റ് തയ്യാറാക്കിയതില്‍ സന്തോഷം. ഒന്നോ രണ്ടോ പാരഗ്രാഫിലൊതുക്കാതെ കുറച്ചു കൂടി എഴുതാന്‍ ശ്രമിക്കുക. Broken wings ന്റെ മുഴുവന്‍ ചരിത്രവും ഇന്ദുലേഖ.com ഇല്‍ ഉണ്ടെന്നു തോന്നുന്നു.
ഇനിയും എഴുതുക...
its very glad too see that the younger generation are trying to write about such persons like GIbran..keep writings & studies
expecting more
: & Thanks Sreehari
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ