
നവസാങ്കേതിക വിദ്യ ചെറുപ്പക്കാര്‍ക്കിടയില്‍, പ്രത്യേകിച്ചും വിദ്യാര്‍ഥികള്‍ക്കിടയില്‍ സൃഷ്ടിക്കുന്നഅരാജകത്വത്തെക്കുറിച്ചുള്ള ചര്‍ച്ച നമ്മുടെ മാദ്ധ്യമങ്ങളില്‍ സജീവമായിക്കൊണ്ടിരിക്കുന്നു. ഇന്റര്‍നെറ്റ്,മൊബൈല്‍ ഫോണ്‍ എന്നീ സാങ്കേതികതകള്‍ സ്ഥല ദേശ കാലങ്ങളെ അട്ടിമറിക്കുകയുംലോകം ഒരു ക്ളിക്കിലേക്ക് ചുരുങ്ങുകയും ചെയ്യുന്നു. മനുഷ്യന്റെ മുന്നേറ്റ ചരിത്രത്തെഅടയാളപ്പെടുത്തുന്ന ഈ നേട്ടങ്ങള്‍ പക്ഷെ, കോട്ടങ്ങളായി പൊതു സമൂഹം വിലയിരുത്തുകയുംഇടപെടുകയും ചെയ്യുന്നു. പുതുതലമുറ ഇവ മോശം കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്നാണുആരോപണം. ഈ ആരോപണം ഉന്നയിക്കുന്നവര്‍ പക്ഷെ, അതിനുള്ള ഔഷധം നിര്‍ദേശിക്കുന്നുമില്ല. ഉള്ള ഔഷധമാകട്ടെ നിരോധനമാണുതാനും. യഥാര്‍ത്ഥത്തില്‍ ഇതാണോ വേണ്ടത്...?യഥാര്‍ത്ഥ പ്രതിഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ആണോ ?അതോ അതുപയോഗിക്കുന്നവര്‍ക്ക് അവയോടുള്ളസമീപനമാണോ? നവസാങ്കേതിക വിദ്യയോടുള്ള ചെറുപ്പക്കാരുടെ സമീപനം മാറുകയുംബോധവല്ക്കരണം നടത്തി മാറ്റുകയും ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കേണ്ടത്. അല്ലാതെ അവയെപാടെ അവഗണിക്കാനുള്ള മനസ്ഥിതി വളര്‍ത്തി എടുക്കല്‍ അല്ല.
(വിദ്യാരംഗം കലാസാഹിത്യ വേദി പ്രസിദ്ധീകരണമായ "പെണ്‍കുട്ടി മാസിക"യുടെ മുഖപ്രസംഗം. ഫെബ്രുവരി2009)
2 അഭിപ്രായങ്ങൾ:
നവസാങ്കേതിക വിദ്യയെയും മറ്റും പ്രതിക്കൂട്ടില്‍ നിന്നും മാറ്റി നിര്‍ത്തി യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിച്ച് കൊണ്ട് ചര്‍ച്ച നടത്തുക. സാങ്കേതികവിദ്യകള്‍ ഒരു സങ്കേതം മാത്രമാണ്. മനുഷ്യമനസുകളാണ് അവയെ എങ്ങിനെ ഉപയോഗിക്കേണം എന്നു തീരുമാനിക്കുന്നത്. ശാസ്ത്രത്തിന്റേയും സാങ്കേതികവിദ്യയുടെയും വളര്‍ച്ച മനുഷ്യസമൂഹത്തിന് അനിവാര്യമാണ്. അവയെ നിരോധിക്കല്‍ ( നടക്കുന്ന കാര്യം അല്ലെങ്കിലും) ആത്മഹത്യമ്പരമത്രെ..
ചര്‍ച്ച തുടരുക...
-- ഒരു പഴയ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവര്‍ത്തകന്‍....
very good .all the best
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ