എന്‍ കണ്ണിലെ ബാഷ്പം
എന്നിലെ സന്തോഷമായി
നിന്നില്‍ പ്രതിഫലിച്ചു.
എന്‍ ഉയിരിലെ പ്രണയം
വക്കുടഞ്ഞ കളിപ്പാട്ടമായി
നീ വ്യാഖ്യാനിച്ചു
ഒരു വാക്കു ചൊല്ലി
ഒരായിരം വാക്കിനായി കാതോര്‍ത്തു .
പക്ഷെ, മൌനം മാത്രം ബാക്കിയായി.
ആ മൌനത്തിന്റെ തീവ്ര വ്യഥയില്‍
ഏകയായി ഞാന്‍ പടി ഇറങ്ങട്ടെ.
ഒന്നും പറയാതെ,
യാത്രാമൊഴി ഓതാതെ.
സഹല തസ്നീം. എന്‍ (+2)
എന്നിലെ സന്തോഷമായി
നിന്നില്‍ പ്രതിഫലിച്ചു.
എന്‍ ഉയിരിലെ പ്രണയം
വക്കുടഞ്ഞ കളിപ്പാട്ടമായി
നീ വ്യാഖ്യാനിച്ചു
ഒരു വാക്കു ചൊല്ലി
ഒരായിരം വാക്കിനായി കാതോര്‍ത്തു .
പക്ഷെ, മൌനം മാത്രം ബാക്കിയായി.
ആ മൌനത്തിന്റെ തീവ്ര വ്യഥയില്‍
ഏകയായി ഞാന്‍ പടി ഇറങ്ങട്ടെ.
ഒന്നും പറയാതെ,
യാത്രാമൊഴി ഓതാതെ.
സഹല തസ്നീം. എന്‍ (+2)
4 അഭിപ്രായങ്ങൾ:
നല്ലൊരു കവിത....
സഹല തസ്നീമിനെ പ്രത്യേക അഭിനന്ദനം അറിയിക്കുക..
ഈ ബ്ലോഗ് ഞാന്‍ ആദ്യം കാണുകയാട്ടോ.. നല്ലൊരു ഉദ്ദ്യമം തന്നെ... ബൂലോകത്തെ ഇത് വായിക്കുന്നവരും ഇവരെ പ്രോത്സാഹിപ്പിച്ചുവെങ്കില്‍....
ഇതൊരു പുതിയ ഉദ്യമമാണല്ലോ.... ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ.
കവിത വായിച്ചു.സഹലയ്ക്കും അഭിനന്ദനങ്ങൾ.
എന്റെ മൌന സമ്മതം മനസ്സിലാക്കാതെ പടിയിറങ്ങി പോയതെന്ത് നീ സഖീ, എന്നൊരു മറു ചോദ്യം വന്നാല്‍ ഉത്തരം ഉണ്ടാവുമോ? നന്നായി... ഇനിയും എഴുതുക സസ്നേഹം ....വഴക്കോടന്‍
ഇനിയും എഴുതുക..നന്മകള്‍ നേരുന്നു..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ