
കാണാമറയത്തെ കാട്ടിലെവിടെയോ
ഏഴിലം പാലകള്‍ പൂത്തല്ലോ.....
വെണ്ണിലാവിന്‍ നിറമാര്‍ന്ന പൂക്കള്‍
കാറ്റില്‍ ചൊരിഞ്ഞു സുഗന്ധപൂരം.
കാറ്റു വന്നെന്നെ പുണരുമ്പോള്‍
പാടാതിരിക്കുവതെങ്ങനെ ഞാന്‍
മാനത്തു പാടിപ്പറന്നിടുന്ന
രാപ്പാടിയാകാനെനിക്ക് മോഹം.
ഹമ്ന ഫസല സി (9എ)
വാക്കിന്റെ പദവിന്യാസങ്ങള്‍
8 അഭിപ്രായങ്ങൾ:
മാനത്ത് പാറിനടന്ന് ലോകത്തെ കാണൂ.....
ചിന്തകള്‍ ഉണരട്ടെ.... പുതിയ കവിതകള്‍ പൂക്കളായ് വിടരട്ടെ .... സുഗന്ധം പരക്കട്ടേ......
ഹമ്നക്ക് മാഞ്ഞൂര്‍ സര്‍ക്കാര്‍ വിദ്യാലയത്തിന്റെ വക "അഭിനന്തനങ്ങള്‍"
വളരെ നന്നായിട്ടുണ്ട് ..
മൃദുലവും സരളവുമായ വരികൾ.
വരണ്ട കവിതകൾ വായിച്ചു മടുക്കുന്നവർ വല്ലപ്പോഴും പള്ളിക്കൂടത്തിൽ കയറിയിറങ്ങുന്നത് നന്നായിരിക്കും.
രാപ്പാടിയായി പാറിപ്പറന്നു കാട്ടില്‍ പാലപൂത്തത് എല്ലാവരേയും അറിയിക്കു.
ലളിതമായ കവിത.ഇനിയും എഴുതു.
നല്ല ഭാവന....
ഈ ശ്രമം നന്നായിരിക്കുന്നു.കവിതയും.ഇതിനു പിന്നില്‍ ഒരു കൂട്ടയ്മയോ അതോ ഒറ്റയാള്‍ പട്ടാളമോ ?
കൊള്ളാം. ആദ്യത്തെ വരി ഇങ്ങനെ ആക്കിയാലോ?
'കാണാമറയത്തെ കാട്ടിലെങ്ങോ'
ഇപ്പോള്‍ കുറച്ചുകൂടി നന്നായില്ലെ
very good
SIMPLE AND CUTE LINE...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ