2013 ഓഗസ്റ്റ് 27, ചൊവ്വാഴ്ച

ജീവിതം

 ഒരു മരത്തിന്റെ തളിരില കാറ്റിൽ ആലോലാമാടുന്നു .അത് അതിന്റെ നിഷ്കളങ്കമായ ഇളം പച്ചനിറത്തിൽ.......
പക്ഷെ,
അപ്പോൾ മറ്റൊരില .
ഓർമ്മകൾ അതിനെ നിശബ്ദനും അവശനും ആക്കുന്നു.അതിന്റെ ശിഖരങ്ങളിൽ അത് വിളർത്ത  ചിരി പൊഴിച്ച് ,തളിരിലകളെ നോക്കി അങ്ങനെ അനങ്ങാതെ... 
എത്ര കാറ്റുകൾസുഗന്ധം പൊഴിച്ച് തന്നിലൂടെ കടന്നുപോയി.... ഇപ്പോൾ ഓർക്കുമ്പോൾ വിഷാദം തോന്നുന്നു.കാരണമില്ലാത്ത ,കാര്യമില്ലാത്ത വിഷാദം. 
താഴേക്കു നോക്കുമ്പോൾ എത്രമാത്രം കുഞ്ഞിലകൾ .....പ്രതീക്ഷയോടെ ,പ്രകാശം പൊഴിച്ച് ,പ്രത്യാശയോടെ ....

മാറിക്കൊടുക്കെണ്ടവർ ,വഴി മാറി നടക്കേണ്ടവർ .....സങ്കടം തോന്നിയിട്ട് എന്ത് കാര്യം......കാലത്തെ മറികടക്കാൻ നാം ആശക്തർ .ഒന്നും മിണ്ടാതെ ,പറയാനാവാതെ ഇല പതിയെ ,പതിയെ താഴോട്ട് .മുകളിൽ  തളിരിലകൾ അപ്പോൾ ശ്രാദ്ധമൂട്ട് തുടങ്ങി.

ജിഹാന ഷെറിൻ എം 

2013 ഓഗസ്റ്റ് 20, ചൊവ്വാഴ്ച

തികച്ചും നെഗറ്റീവായ ഒരു കവിത

ഹൃദയ രാഗം പൊഴിച്ച് ,
മാലാഖമാരെപ്പോലെ 
അവരെന്നിൽ ചിറകുവിരിക്കവേ 
മനസ്സിന്റെ കീറിപ്പറിഞ്ഞ താളുകളിൽ 
ഒരു മിഴിനീർ തുള്ളി അവർക്കായ് 
ബാക്കി വക്കട്ടെ ഞാൻ.

അവസാനം 
ഒരില കൊഴിയുംപോലെ 

ലോകം (എന്റെമാത്രം )അവസാനിക്കുമ്പോൾ 
ആരോട് യാത്ര ചോദിക്കേണ്ടു ഞാൻ ,വിട പറയേണ്ടു ഞാൻ .



                                       ആയിശ മനാൽ . കെ (10 എഫ് )