2009, മാർച്ച് 3, ചൊവ്വാഴ്ച

സ്നേഹത്തെക്കുറിച്ച് ഒരു ഉപന്യാസം.


സ്നേഹത്തിന്റെ നാലുമണിപ്പൂക്കള്‍ക്ക്
വിരിയുവാന്‍ ഇനിയും നേരമുണ്ട്.
കൊട്ടിയടക്കപ്പെട്ട ജാലകങ്ങള്‍ക്ക്മുമ്പില്‍
ഒരുതരി പ്രതീക്ഷ ഇനിയും ബാക്കിയുണ്ട്.
സ്നേഹം ലക്ഷ്യം വയ്ക്കുന്നത്
നക്ഷത്രങ്ങളെ മാത്രമായിരുന്നു .
ആ ആവനാഴി നിറയെ അനുഭൂതികളായിരുന്നു
ജീവിതം വിരുന്നൊരുക്കുകയാണ്.
ക്ഷണിക്കാന്‍ ഇനിയും ഏറെ ബാക്കിയാണ്.
നശ്വരമെങ്കിലും കാത്തിരിപ്പു ഞാന്‍
കാരണം ജീവിതവും സ്നേഹവും ഒരുപോലെയാണ്.
റോസ്ന വി(+1)

5 അഭിപ്രായങ്ങൾ:

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

സ്നേഹവും ജീവിതവും ഒരുപോലെ എന്നുള്ളത് ഒരു സ്വപ്നം മാത്രമാകതിരിക്കട്ടെ! ഒരല്‍പം കൂടി വരികള്‍ ചേര്‍ക്കാമായിരുന്നു. ഭാവുകങ്ങളോടെ..........വാഴക്കോടന്‍.

കാവാലം ജയകൃഷ്ണന്‍ പറഞ്ഞു...

സ്നേഹം അനശ്വരവും, ഈശ്വരന്‍ നമുക്കു കനിഞ്ഞു നല്‍കിയ വരദാനവുമാണ്. ജീവിതം സ്നേഹമയമാക്കുക. സ്നേഹത്തിലൂടെ മാത്രം സം‌വദിക്കുക. നിസ്വാര്‍ത്ഥമായി സ്നേഹിക്കുക. ഈശ്വരനിലേക്കെത്തുവാനുള്ള, പൂക്കള്‍ നിറഞ്ഞ രാജവീഥിയത്രേ നിസ്വാര്‍ത്ഥ സ്നേഹം

നന്നായി എഴുതിയിരിക്കുന്നു. ഹ്രസ്വമെങ്കിലും മാധുര്യമുള്ള വരികള്‍. ആശംസകള്‍

മുസാഫിര്‍ പറഞ്ഞു...

നന്നായിരിക്കുന്നു ഈ കൊച്ചു കവിത.വരികളിലെ ശുഭാപ്തി വിശ്വാസം കെടാതെ സൂക്ഷിക്കാന്‍ കഴിയട്ടെ !

പാവത്താൻ പറഞ്ഞു...

നല്ല വരികൾ..സ്വപ്നങ്ങളും പ്രതിക്ഷകളും എന്നുമുണ്ടാവട്ടെ. ആശംസകൾ

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

ജീവിതവും സ്നേഹവും ഒരുപോലെയാണ്...!!