
എരിഞ്ഞുതീരുമെന്‍ മനസ്സിന്‍ അകത്താളില്‍
മഞ്ഞിന്‍ കണങ്ങള്‍ പോഴിച്ചതല്ലേ നീ.
സാഗരതീരത്ത് കാറ്റു കൊള്ളും നേരം
മണല്‍ കൊട്ടാരം പണിയാന്‍ വന്നതല്ലേ നീ.
കുറിഞ്ഞി പൂക്കുന്ന കാലമെന്നെയും
കൊണ്ടു പോകാംഎന്നോതിയതല്ലേ നീ
തണുത്ത കാറ്റാല്‍ വിറകൊള്ളും നേരത്ത്
സ്നേഹ പുതപ്പാല്‍ എന്നെ മുടിയതല്ലേ നീ
കടലില്‍ നടുവിലെ കാണാ കൊട്ടാരത്തില്‍
കൊണ്ടു പോകാമെന്ന് മോഹിപ്പിച്ചതല്ലേ നീ...
എന്നിട്ടും ........
എന്നില്‍ വിരിഞ്ഞ സ്നേഹത്തിന്‍ പനിനീര്‍പ്പൂ
പിച്ചിപ്പറിച്ചു കളഞ്ഞുവല്ലോ നീ....
ഫൈറൂസ ഇ (+2)
3 അഭിപ്രായങ്ങൾ:
ചിന്തയില്‍ നിന്ന് മരമാക്രി പുറത്ത്
പഴയ പോലെ കമന്‍റ് ബോക്സില്‍ കണ്ടു മുട്ടാം
പതുത്ത തൂവലാല്‍ നിന്നെ പുതപ്പിക്കാന്‍ മാലാഖമാര്‍ വരും...
അവര്‍ക്കൊപ്പം ഞാനുമുണ്ടാകും...
എന്നിട്ടും ........
എന്നില്‍ വിരിഞ്ഞ സ്നേഹത്തിന്‍ പനിനീര്‍പ്പൂ
പിച്ചിപ്പറിച്ചു കളഞ്ഞുവല്ലോ നീ....
നല്ല വരിയാണിത്...നല്ല കണ്‍ക്ലൂഷന്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ