
പുതിയ അധ്യയനവര്‍ഷം അതിന്റെ എല്ലാ പുതുമകളോടും കൂടി കടന്നുവന്നിരിക്കുന്നു. ചെയ്തു തീര്‍ക്കേണ്ടഒരുപാടു ജോലികള്‍, കാണാന്‍ കഴിയുന്ന ഒരുപാടു സ്വപ്‌നങ്ങള്‍....ലക്ഷ്യ ബോധത്തോടെ ,ചിട്ടയായപ്രവര്‍ത്തനങ്ങളിലൂടെ പോവുകയെന്നു പുതുവര്‍ഷം നമ്മോടു പറഞ്ഞുകൊണ്ടിരിക്കുന്നു. വിജയങ്ങള്‍നമ്മുടെതാക്കാന്‍ നാം പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കണം.പരാജയങ്ങളോട് മധുരമായി പുഞ്ചിരിച്ച്പ്രതികാരം ചെയ്തു നാം മുന്നോട്ടു പോകണം. . ആത്മവിശ്വാസമാണ് പ്രധാനം. എഴുതിയും വായിച്ചുംചിന്തിച്ചും നമുക്ക്നമ്മുടെ ലോകത്തെ പുതുക്കിപ്പണിയാം.പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ ലോകത്തെ. കാരണം വരാനിരിക്കുന്ന കാലം അത്ര ശുഭകരമല്ല. പുതിയതെല്ലാം പഴകുകയും പഴകുംതോറുംഅഴുകുകയും ചെയ്യുന്ന ലോകത്തെ ആത്മവിശ്വാസത്തോടെ നേരിടാന്‍, ഓരോ പരാജയത്തെയുംവിജയമാക്കി മാറ്റാന്‍ അറിവിന്റെ വിശാലമായ ലോകം നമുക്ക് മുന്നില്‍ തുറന്നുകിടപ്പുണ്ട്.അവയെപരിപൂര്‍ണമായി ഉപയോഗിക്കുമ്പോള്‍ മാത്രമെ നാം ജീവിതത്തിന്റെ കോണിപ്പടികള്‍ കയറുവാന്‍പ്രാപ്തരാവൂ.
(വിദ്യാരംഗം കലാ സാഹിത്യ വേദി പ്രസിദ്ധീകരിക്കുന്ന പെണ്‍കുട്ടി മാസികയുടെ മുഖപ്രസംഗം -ജൂണ്‍ 2009)
2 അഭിപ്രായങ്ങൾ:
കാരണം വരാനിരിക്കുന്ന കാലം അത്ര ശുഭകരമല്ല.
ഇതാരു പറഞ്ഞു? തീർച്ചയായും വരുന്ന ഓരോ കാലവും ഇന്നത്തേക്കാൾ മെച്ചപ്പെട്ടതേ ആവൂ..അതല്ലെ ചരിത്രം.പിന്നെന്തിനു നിരാശ?
ബ്ലോഗിന്ന് അഭിനന്ദനം.സ്കൂൾ ഉഷാറാകട്ടെ.എല്ലാർക്കും നന്മ.
ആശംസകൾ,
ഒരു എടവണ്ണക്കാരൻ.......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ