2009, ജൂലൈ 21, ചൊവ്വാഴ്ച

മഴ


എന്റെ കൂട്ടുകാരിയാം മഴ
ജന്നാലക്കരികില്‍ നിന്നു മുട്ടിവിളിക്കുന്നു
കാലില്‍ കൊലുസ്സണിഞ്ഞു
നൃത്തം ചെയ്യും മഴ.

അത് മുറ്റത്തു വിതറുന്നു
പവിഴ മണികള്‍
എന്റെ കാതില്‍ സംഗീതമായി
അത് പെയ്തിറങ്ങുന്നു

അത്
എന്നോട്‌ കിന്നാരം പറഞ്ഞ്
എന്നില്‍ കുളിരുനിറച്ച്
എന്നെ സാന്ത്വനിപ്പിച്ച് ............അങ്ങനെ .

ഹര്‍ഷ പി 8A




3 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

മഴ നന്നായി...വായിക്കുകയും ചെയ്യുക..ആശംസകള്‍

കണ്ണുകള്‍ പറഞ്ഞു...

ഇനിയും എഴുതുക,വായിക്കുക,
മഴ നനയുക

Vinodkumar Thallasseri പറഞ്ഞു...

ഹര്‍ഷമോള്‍ക്ക്‌.... തുടക്കം നന്നായി. ഇനിയും എഴുതുക.