
കാണാമറയത്തെ കാട്ടിലെവിടെയോ
ഏഴിലം പാലകള്‍ പൂത്തല്ലോ.....
വെണ്ണിലാവിന്‍ നിറമാര്‍ന്ന പൂക്കള്‍
കാറ്റില്‍ ചൊരിഞ്ഞു സുഗന്ധപൂരം.
കാറ്റു വന്നെന്നെ പുണരുമ്പോള്‍
പാടാതിരിക്കുവതെങ്ങനെ ഞാന്‍
മാനത്തു പാടിപ്പറന്നിടുന്ന
രാപ്പാടിയാകാനെനിക്ക് മോഹം.
ഹമ്ന ഫസല സി (9എ)
വാക്കിന്റെ പദവിന്യാസങ്ങള്‍

അങ്ങനെ മാധവിക്കുട്ടിയെന്ന കമലാദാസ് എന്ന കമലസുരയ്യയും യാത്രയായി. വിവാദങ്ങളുടെ ഈലോകത്തുനിന്ന്. അത്മഭാവങ്ങള്‍ പൂത്തുലഞ്ഞിരുന്നു അവരുടെ എഴുത്തില്‍. കനത്ത പ്രഹരശേഷിയായിരുന്നു അവയ്ക്ക്. വായനക്കാരെ അത് പലപ്പോഴും ഞെട്ടിച്ചു. പലപ്പോഴും ആഹ്ലാദഭരിതരാക്കി. സ്നേഹമാണ് ജീവിതത്തിന്റെ ഊര്‍ജം എന്നാവര്‍ത്തിച്ചുകൊണ്ടിരുന്നഈ വലിയ എഴുത്തുകാരിക്ക് "പെണ്‍കുട്ടിയുടെ" ആദരാഞ്ജലികള്‍.







